കുട്ടനാട്: ശബരിമല അയ്യപ്പ സേവാസമാജം മങ്കൊമ്പ് തെക്കേകര ഇടത്താവളത്തിൽ മണ്ഡലകാല സമാപന ദിനത്തിന്റെ ഭാഗമായി വിശേഷാൽ ചടങ്ങുകൾ നടന്നു. എസ്. എൻ.ഡി.പി യോഗം കുമരങ്കരി ക്ഷേത്രം മേൽശാന്തി എസ്.ശരത് നാലുകെട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമവും തുടർന്ന് ഒന്നാങ്കര സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തി സൂര്യനാരായണന്റെ നേതൃത്വത്തിൽ അയ്യപ്പ പൂജയും പുഷ്പാഭിഷേകവും പടിപൂജയും നടന്നു. ശബരിമല അയ്യപ്പസേവാസമാജം ജനറൽ സെക്രട്ടറി എം.കെ.അരവിന്ദാക്ഷന്റെ പ്രഭാഷണവും രമാദേവി ഉദയനും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ടും നടന്നു. യോഗാചാര്യനും പ്രഭാഷകനുമായ രവീന്ദ്രൻ നായർ പങ്കെടുത്തു.