ആലപ്പുഴ: ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. തത്തംപള്ളി കരളകം കണ്ടത്തിൽ വീട്ടിൽ ഷാജി കണ്ണനാണ് വെട്ടേറ്റത്. കരളകം പാടത്ത് ഇന്നലെ ഉച്ചക്ക്
രണ്ടരയോടെയായിരുന്നു സംഭവം. പാടത്തിനു സമീപം ലഹരി ഉപയോഗിച്ചിരുന്ന സംഘത്തെ ഷാജി ചോദ്യം ചെയ്തു. തുടർന്ന് ലഹരി മാഫിയ സംഘം മാരകായുധങ്ങളുമായി ഷാജിയെ ആക്രമിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.