ആലപ്പുഴ: ഇൻഡ്യൻ ദന്തൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ തുടങ്ങി. ഇന്ന് സമാപിക്കും. ആലപ്പുഴ ഹോട്ടൽ റമദായിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ഡോ. ടെറി തോമസ് ഇടത്തോട്ടി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ്, സംസ്ഥാന ദന്തൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് , ഐ.ഡി.എ.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ദീബു ജേക്കബ്ബ് മാത്യു. കോൺഫറൻസ് സെക്രട്ടറി ഡോ. സാമുവൽ കെ.നൈനാൻ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. കെ.എസ്. രവീന്ദ്രൻ നായർ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ടിജോ അലക്സ് എന്നിവർ പങ്കെടുത്തു.

നൂതന ചികിത്സാ രീതികളെ ക്കുറിച്ചുള്ള ക്ളാസുകളും അത്യാധുനിക ഉപകരണങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.പത്രസമ്മേളനത്തിൽ ഡോ. സുഭാഷ് എസ്. മാധവൻ, ഡോ. സാമുവൽ കെ. നൈനാൻ, ഡോ. രവീന്ദ്രൻ നായർ, ഡോ. ജിജു അലക്സ്, ഡോ, ജീവേഷ്, ഡോ.ശരത്, ഡോ. ജിനാനുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.