
ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എച്ച് ഡിവിഷൻ ഓഫീസ് അങ്കണത്തിൽ പ്രതിഷേധ യോഗം നടത്തി. നോൺ വാട്ടർ റവന്യൂവിന്റെ പേരിൽ വാട്ടർ അതോറിട്ടിയുടെ ഭൂസ്വത്ത് സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചു നടന്ന വിശദീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.വി.ഷൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.എസ്.ബെന്നി വിശദീകരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുമേഷ് സ്വാഗതം പറഞ്ഞു.
ആലപ്പുഴ സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ.വി.ബോബൻ, പ്രസിഡന്റ് വി.എച്ച്.ലൂയിസ് എന്നിവർ സംസാരിച്ചു.