ambala

അമ്പലപ്പുഴ: മാതാവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ മകൾ ശാന്തി ഭവനിൽ അന്നദാനം നടത്തി. പുന്നപ്ര അരേശ്ശേരിൽ ദീപ എഡ്വിൻ ആണ് മാതാവ് എലിസബത്ത് ജയിംസിന്റെ (ഏലിയാമ്മ ) ഒന്നാം ചരമവാർഷികത്തിന് പുന്നപ്ര ശാന്തി ഭവനിൽ വിഭവസമൃദ്ധമായ സദ്യ നടത്തിയത്. ബ്രദർ മാത്യു ആൽബിനും ഭാര്യ മേരി ആൽബിനും ജീവനക്കാരും ചേർന്ന് ഭക്ഷണം വിതരണം ചെയ്തു. അന്നദാനം നൽകിയ കുടുംബത്തിന് ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.