
ചാരുംമൂട് : പുതുപ്പള്ളികുന്നം ശ്രീ മുരിങ്ങമഠം ദേവീക്ഷത്രത്തിൽ ഉത്സവ പരിപാടികൾ തുടങ്ങി. മൂന്നു ദിവസത്തെ പരിപാടികളുടെ ഭാഗമായി ഇന്നലെ നടന്ന നാരായണീയ സത്സംഗം ഭക്തിസാന്ദ്രമായി. കവിയൂർ പ്രബോധിനി ധർമ്മ വിചാരവേദി ശ്രീ ഭദ്രാജിയായിരുന്നു അവതരണം. ഇന്ന് രാവിലെ 7.30 ന് 101 കലം വഴിപാടും വൈകിട്ട് 6 ന് കളമെഴുത്തുപാട്ടും ഉണ്ടാകും. നാളെ രാവിലെ 8.30 ന് കലശപൂജകളും, പൂജയും, കലശാഭിഷേകവും, 10-30 ന് നൂറുംപാലും നടക്കും. വൈകിട്ട് 5 ന് ഭഗവതിമാരുടെ എതിരേല്പോടെ ഉത്സവം സമാപിക്കും.