ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാർഡ് കാരുവെള്ളിയിൽ സുധീറിന്റെ ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.എൽ പുരം ബാങ്കിനെതിരെ നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വായ്പാ കുടിശിഖയുടെ പേരിൽ

ബാങ്ക് ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും ഭീഷണിപ്പെടുത്തിയിട്ടാണ് ആത്മഹത്യയെന്ന നിലയിലുള്ള വാർത്ത വാസ്‌തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. 2010മുതലുള്ള വായ്പ കഴിഞ്ഞ നാലുവർഷമായി കുടിശ്ശിക വന്നപ്പോൾ കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും വീട്ടിലെത്തി കുടിശ്ശിക അടക്കണം എന്ന് പറയുകയുകയാണ് ഉണ്ടായത്. സംഭവത്തിൽ ആരും പൊലീസിൽ പരാതി നിൽകിയിട്ടില്ല. സഹകരണപ്രസ്ഥാനത്തെ തകർക്കുന്നതിനുള്ള നീക്കങ്ങളെ ചെറുക്കും. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബാങ്ക് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് സുജിത്‌ദാസ്, ഭരണസമിതി അംഗങ്ങളായ എൻ.സതീശൻ സി.സജിവ്, സെക്രട്ടറി പി. ജി. സുശീല എന്നിവർ പങ്കെടുത്തു