ആലപ്പുഴ: അരൂർ മുതൽ തുറവൂർ വരെ നടക്കുന്ന ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി എരമല്ലൂർ ജംഗ്ഷനിൽ സ്ലാബ് കോൺക്രീറ്റിങ്ങുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വടക്ക് ഭാഗത്ത് നിന്ന് വന്ന് എഴുപുന്ന ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങൾ പില്ലർ നമ്പർ 188ൽ ഒരുക്കിയിരിക്കുന്ന യൂട്ടേൺ വഴിയും എഴുപുന്ന ഭാഗത്ത് നിന്ന് വന്ന ആലപ്പുഴ ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങൾ പില്ലർ നമ്പർ 160ൽ ഒരുക്കിയിരിക്കുന്ന യു ടേൺ വഴി ആലപ്പുഴ ഭാഗത്തേക്ക് പോകണം.