
അമ്പലപ്പുഴ: വയലാർ രാമവർമ്മ ഗ്രന്ഥശാല ആൻഡ് വായനശാല മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി വാർഷികം ആചരിച്ചു. കുമാരനാശാന്റെ ജീവിതവുമായും കാവ്യസൃഷ്ടികളുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും, ചണ്ഡാല ഭിക്ഷുകിയുടെ വർത്തമാനകാല വായന എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു. എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. കപ്പക്കട പി. കെ. സി സ്മാരക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വി. ഉപേന്ദ്രൻ അദ്ധ്യക്ഷനായി. എ. ഓമനക്കുട്ടൻ, പുന്നപ്ര ജ്യോതികുമാർ, ആർ .രജിമോൻ, ലക്ഷ്മി തോട്ടപ്പള്ളി, അമലേന്ദു എന്നിവർ സംസാരിച്ചു. കെ .മോഹൻ കുമാർ സ്വാഗതം പറഞ്ഞു.