ആലപ്പുഴ : ജില്ലയിലെ ബ്രഹ്മകുമാരീസ് സേവനത്തിന്റെ 35-ാം വാർഷികവും ആലപ്പുഴ ആസ്ഥാനമന്ദിരം ഹാർമണിഹൗസിന്റെ സിൽവർജൂബിലി ആഘോഷവും ജ്ഞാന മഹോത്സവവും ഇന്നും നാളെയുമായി നടക്കും. നാളെ പുലർച്ചെ 4 മുതൽ ആത്മശുദ്ധിക്കും വിശ്വശാന്തിക്കുമായുള്ള ബ്രാഹ്മ മുഹൂർത്ത യോഗയും 11 മണിവരെ സത്സംഗവും ഉണ്ടായിരിക്കും. തുടർന്ന് രാവിലെ 11 ന് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ വിവിധമേഖലകളിൽ കർമ്മനിരതരായ 35 വിശിഷ്ട വ്യക്തികളെ ആദരിക്കും. ബ്രഹ്മകുമാരീസ് പത്തനംതിട്ട ജില്ലാ ഡയറക്‌ടർ ബ്രഹ്മകുമാരി ഉഷ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം അമ്പലപ്പുഴ എം. എൽ.എ. എച്ച്. സലാം ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ മുഖ്യാതിഥിയാകും. ബ്രഹ്മകുമാരി മിനി ബഹൻ (ബ്രഹ്മകുമാരീസ് തിരുവനന്തപുരം ജില്ല ഡയറക്ടർ),​ സ്വാമി സൂക്ഷ്മ‌ാമൃത (അമൃതാനന്ദമയി മഠം വള്ളിക്കാവ്),​ സ്വാമി സുഖാകാശ സരസ്വതി (ശിവഗിരിമഠം) തുടങ്ങിയവർ വിശിഷ്ഠാതിഥികളാകും.