
ആലപ്പുഴ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും നാഷണൽ കരിയർ സർവ്വീസും സംയുക്തമായി നടത്തുന്ന തൊഴിൽ മേള ''പ്രയുക്തി'' 2025 പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ ജനുവരി 4 ന് എച്ച്.സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 50ൽപ്പരം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 2500 ഓളം ഒഴിവുകൾ ഉണ്ടാകും. എസ്.എസ്.എൽ.സി , പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയുളള 18-40 പ്രായമുളളവർക്ക് മേളയിൽ പങ്കെടുക്കാം. ഫോൺ: 04772230624, 8304057735.