s

ആലപ്പുഴ : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ 2025 മേയ് 11 ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ്‌ കോൺഫറൻസിന്റെ ഭാഗമായി 'വിദ്യാനിധി' വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിയിലെ തെക്കൻകേരളത്തിലെ വിദ്യാർത്ഥികളുടെ ഇന്റലക്ച്വൽ മീറ്റ് കായംകുളത്ത് സംഘടിപ്പിച്ചു.സി.ആർ.മഹേഷ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. ഷബീബ് മഞ്ചേരി അധ്യക്ഷനായി. ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ സെക്രട്ടറി ഷമീർ മദീനി മുഖ്യാതിഥിയായി.

വടക്കൻ കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഇന്ന് പെരിന്തൽമണ്ണയിലും നാളെ കോഴിക്കോടും മീറ്റുകൾ സംഘടിപ്പിക്കും.