
ആലപ്പുഴ : രോഗികളോടൊപ്പം ഡോക്ടർമാരുടെ ക്രിസ്മസ് പുതുവത്സരാഘോഷം ശ്രദ്ധേയമായി. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം വാർഡിലാണ് ഡോക്ടർമാർ ആഘോഷം സംഘടിപ്പിച്ചത്. കിടപ്പു രോഗിയായ കമലാക്ഷി വീൽചെയറിൽ ഇരുന്നുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജും ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ.കെ. വേണുഗോപാൽ, ശ്വാസകോശരോഗ വിഭാഗം കൺസൾട്ടന്റ് ഡോ.രതിൻ, സീനിയർ നഴ്സിംഗ് ഓഫീസർമാരായ ആശ,അനുജ, ബിന്ദു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.