
ചേർത്തല: യു.എസ്.എ അലബാമ യൂണിവേഴ്സിറ്റിയിൽ നിന്ന് മറൈൻ സയൻസിൽ ഡോക്ടറൽ സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ സ്വാതി കൃഷ്ണ അഗ്രേഷിന് എസ്.എൻ.ഡി.പി യോഗം വയലാർ വടക്ക് 486ാം നമ്പർ ശാഖയുടെ ഉപഹാരം യോഗം ചേർത്തല മേഖല കൺവീനർ പി.ഡി.ഗഗാറിൻ നൽകി. ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ,യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം,സൈബർ സേന ചേർത്തല മേഖല ചെയർമാൻ വിനോദ് കോയിക്കൽ,ശാഖാ പ്രസിഡന്റ് പ്രകാശൻ,വൈസ് പ്രസിഡന്റ് ഉദയഭാനു,സെക്രട്ടറി അരുൺകുമാർ കൊല്ലശ്ശേരി,കമ്മിറ്റി അംഗം ബിന്ദു കോയിക്കൽ,വനിതാ സംഘം സെക്രട്ടറി സൂര്യ എന്നിവർ സംസാരിച്ചു.