
മാന്നാർ: ഹരിപ്പാട് ലീല സെവൻത് ഹെവൻ റിസോർട്ടിൽ ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാർ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ക്ലബ് പ്രസിഡൻറ് ഡോ. ബീന എം.കെ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് റോട്ടറി ക്ലബ് മുൻ പ്രസിഡൻറ് രശ്മി പ്രസാദ് മുഖ്യാതിഥിയായി. ക്ലബ്ബംഗങ്ങളായ മോനി മാത്യു, റീന ജോജി എന്നിവർ ക്രിസ്മസ് പുതുവത്സര സന്ദേശങ്ങൾ നൽകി. ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. സെക്രട്ടറി രശ്മി ശ്രീകുമാർ, ട്രഷറർ സ്മിത രാജ്, ഐ.എസ്. ഒ ബിന്ദു മേനോൻ എന്നിവർ സംസാരിച്ചു.