
ചേർത്തല: കരപ്പുറം കാർഷിക കാഴ്ചകളുടെ ഭാഗമായി നടന്ന ബി.ടു.ബി മീറ്റിൽ ആദ്യഘട്ടമായി 9.14 ലക്ഷത്തിന്റെ ധാരണാപത്രത്തിൽ ഒപ്പിട്ടു.ട്രാവൻകൂർ പാലസിൽ നടന്ന മീറ്റിൽ 61 ഉത്പാദകരും 24 വിതരണക്കാരും പങ്കെടുത്തു.കടക്കരപ്പള്ളി പച്ചക്കറി ക്ലസ്റ്ററിൽ നിന്നും 21 ടൺ പച്ചക്കറി ഹോർട്ടികോർപ്പുമായി ധാരണയിലേർപ്പെട്ടു. ഉത്പാദനക്കാരും വിപണനക്കാരും സംരംഭകരും പരസ്പരം സംവദിക്കുന്നതിനായിരുന്നു മീറ്റ്.ചേർത്തല അർബൻബാങ്ക് പ്രസിഡന്റ് എൻ.ആർ.ബാബുരാജ് അദ്ധ്യക്ഷനായി. കാബ്കോ അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ,ഡയറക്ടർ ഇൻഫ്രാസ്ട്രക്ചർ കെ.ജി.പ്രതാപ് രാജ്,വെട്ടയ്ക്കൽ കാർഷിക സഹകരണ സംഘം പ്രസിഡന്റ് പി.ഡി.ബൈജു,ജോയിന്റ് ഡയറക്ടർ സി.പി.ബിന്ദു,കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.സിന്ധു എന്നിവർ പങ്കെടുത്തു.
കണിച്ചുകുളങ്ങര കരപ്പുറം റസിഡൻസിയിൽ നടന്ന ഡി.പി.ആർ ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ് എ.എസ്.സാബു, സംസ്ഥാന വിലനിർണയ ബോർഡ് ചെയർമാൻ പി.രാജശേഖരൻ,നബാർഡ് ഡിസ്ട്രിക്ട് ഡവലപ്മെന്റ് മാനേജർ ടി.കെ.പ്രേംകുമാർ,ജില്ലാ കൃഷി ഓഫീസർ സി.അമ്പിളി,ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ എന്നിവർ പങ്കെടുത്തു. കേരള കാർഷിക സർവ്വകലാശാല പ്രൊഫസർ കെ.പി.സുധീർ, അസി പ്രൊഫസർ ഡോ അഖിൽ അജിത്ത് എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകി. കാർഡ് ബാങ്ക് പ്രസിഡന്റ് സി. കെ ഷാജി മോഹൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷനായി. മേള നാളെ സമാപിക്കും.