അരൂർ: അരൂർ സെന്റ് അഗസ്റ്റിൻ പള്ളിയിലെ 147-ാം ദർശന തിരുന്നാൾ ഇന്ന് ആരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. ഇന്ന് വൈകിട്ട് 6 ന് ജപമാലയ്ക്കു ശേഷം വികാരി ഫാദർ ഡോ.റാഫി പര്യാത്തുശേരി കൊടി ആശീർവാദിക്കും തുടർന്ന് പ്രസുദേന്തി പ്രതിനിധി ഹന്ന മരിയ ലീനസ് കല്യാണ പറമ്പിൽ കൊടിയേറ്റം നിർവഹിക്കും. 7 ന് സമൂഹദിവ്യബലിക്ക് എമരിത്തൂസ് കൊല്ലം രൂപതാ മെത്രാൻ ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമ്മികനാകും. മറ്റ് ദിനങ്ങളിൽ വൈകിട്ട് 6.30ന് നടക്കുന്ന സമൂഹ ദിവ്യബലിയിൽ കൊച്ചി രൂപത വികാരി ജനറൽ ഷൈജു പര്യാത്തുശേരി, ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, വിജയപുരം രൂപതാ സഹായമെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. തിരുന്നാൾ ദിനമായ ഒന്നിന് രാവിലെ 10 ന് എമരിത്തൂസ് കൊച്ചി രൂപത മെത്രാൻ ഡോ.ജോസഫ് കരിയിൽ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ സമൂഹബലി നടക്കും. തുടർന്ന് പ്രദക്ഷിണം ലദീഞ്ഞ, പരിശുദ്ധ കൂർബാനയുടെ ആശീർവാദം.വൈകിട്ട് 3 നും 5 നും ദിവ്യബലി, 7 ന് കൊടിയിറക്കം.