മാരാരിക്കുളം: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശനിയാഴ്ചയും കറുത്തപക്ഷവും ത്രയോദശിയും പ്രദോഷവും ചേർന്നുവരുന്ന ഇന്ന് ശനി മഹാ പ്രദോഷപൂജയും ഋഷഭ വാഹന എഴുന്നള്ളിപ്പും നടക്കും. വൈകിട്ട് 5ന് സഹസ്രനാമജപം, 5.30 ന് സമ്പ്രദായ ഭജന, 6ന് പ്രദോഷപൂജ, അഷ്ടാഭിഷേകം, പ്രസന്നപൂജ, 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, സംഗീതഭജന, 7.30 ന് നൃത്തനൃത്യങ്ങൾ, 8.15 ന് അത്താഴപൂജ, 8.30 ന് ഋഷഭവാഹനപ്പുറത്ത് എഴുന്നള്ളിപ്പ് കൂടിഎഴുന്നള്ളിപ്പ്, ദീപാരാധന എന്നിവ നടക്കും