ആലപ്പുഴ: ആലപ്പുഴ ബൈപാസ് എലിവേറ്റഡ്‌ ബൈപ്പാസായി മാറ്റുന്നതിന് അംഗീകാരം നൽകിയത് ഡോ.മൻമോഹൻ സിംഗാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിഎ.എ.ഷുക്കൂർ അനുസ്മരിച്ചു. ബൈപ്പാസ് എലിവേറ്റഡ്‌ ഹൈവേ ആയി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 2005ൽ അന്നത്തെ സംസ്ഥാന ടൂറിസം മന്ത്രിയും ആലപ്പുഴ എം.എൽ.എയുമായിരുന്ന കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ സർവകക്ഷി പ്രതിനിധി സംഘം പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിനെ സന്ദർശിച്ചാണ് നിവേദനം സമർപ്പിച്ചത്. പി.പി.ചിത്തരഞ്ജൻ, ഡോ.കെ.എസ്. മനോജ്, സി.കെ.ചന്ദ്രപ്പൻ, പ്രൊഫ.പി.ജെ.കുര്യൻ, പ്രൊഫ.ജി.ബാലചന്ദ്രൻ, എ.എ.ഷുക്കൂർ എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.