
ചേർത്തല: സത്യമേവജയതേ ഫൗണ്ടേഷൻ വാർഷിക യോഗം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ടി.കെ.പവിത്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വെറ്ററൻ സ്‌പോർട്സിൽ ഇന്ത്യയ്ക്ക് വേണ്ടി നിരവധി മെഡലുകൾ നേടിയ കായികതാരം വാസന്തിയെ ആദരിച്ചു. ഭാരതീയ ദർശനവും അവയിലൂന്നിയുള്ള ആയുർവേദ പാരമ്പര്യവും യുവ തലമുറയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി. ഇതിനായി മോട്ടിവേഷൻ ക്ലാസുകൾ നടത്താനും സ്‌കൂൾ പരിസ്ഥിതി ക്ലബ്ബയുമായി ചേർന്ന് ഔഷധത്തോട്ടനിർമ്മിക്കാനും തീരുമാനിച്ചു.അഡ്മിനിസ്‌ട്രേറ്റീവ് ട്രസ്റ്റി സ്റ്റാലിൻ റിപ്പോർട്ട് അവതരിപ്പിച്ചു.മാനേജിംഗ് ട്രസ്റ്റി പി.ആർ.വിജയലാൽ,ലീഗൽ അഡ്വൈസർ അഡ്വ.പി.ആർ. ബാനർജി,സുബ്രഹ്മണ്യൻ മൂസത്,ഡോ.കുട്ടികൃഷ്ണൻ,സി.ഡി. ആസാദ്,എൽ.പ്രതിഭ എന്നിവർ സംസാരിച്ചു.