photo

ചാരുംമൂട് : മേഖലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ ചാരുംമൂട് ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടന്നു. റാലി ചാരുംമൂട് സെൻ്റ് മേരീസ് ലാറ്റിൻ കത്തോലിക്കാ ദേവാലയത്തിൽ നിന്നും ആരംഭിച്ചു. ഫാ.നിബു നെപ്പോളിയൻ ഫ്ലാഗ് ഓഫ് ചെയ്തു.ചാരുംമൂട് ടൗൺ വഴി കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം പി.എൻ പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരിമുളയ്ക്കൽ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ.ഡോ.സാം കുട്ടംപേരൂർ അധ്യക്ഷത വഹിച്ചു.