ആലപ്പുഴ: തെക്കനാര്യാട് 300-ാം നമ്പർ എസ്.എസ്.ഡി.പി ശാഖയ്ക്ക് കീഴിലെ ചാരംപറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. വടക്കൻ പറവൂ‌ർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്. ഉത്സവത്തോടനുബന്ധിച്ച് തിരുവാതിര, കിടങ്ങാംപറമ്പ് 12 എ ശാഖ കൃഷ്ണ കലാകേന്ദ്ര എസ്.എൽ പുരം ആലപ്പുഴയുടെ നൃത്തനൃത്യങ്ങൾ, ഷീല രമേശൻ, ആലപ്പി കമലം എന്നിവരുടെ നൃത്തസന്ധ്യ എന്നിവയും നടന്നു. മൂന്നാം ഉത്സവദിനമായ ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ, രാത്രി 7ന് താലപ്പൊലി, തുടർന്ന് അമൃതഭോജനം, 8 മുതൽ നൃത്തനാടകം എന്നിവ നടക്കും.