ആലപ്പുഴ: ജില്ലയിൽ നായ്ക്കളുടെ ആക്രമണവും പരിക്കേൽക്കുന്നവരുടെ എണ്ണവും പ്രതിദിനം വർദ്ധിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ പ്രതിരോധ ചികിത്സ ലഭ്യമല്ലാത്തതിനാൽ ഉൾപ്രദേശങ്ങളിൽ അക്രമണത്തിനിരയാകുന്നവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വരെ എത്തിക്കേണ്ട സ്ഥിതിയുണ്ട്.
തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനായി ഓരോ വർഷവും തദ്ദേശ സ്ഥാപനങ്ങൾ ബഡ‌്ജറ്റിൽ തുക അനുവദിക്കുന്നുണ്ടെങ്കിലും ഒരു പദ്ധതിയും നടപ്പായിട്ടില്ല. ആലപ്പുഴയുടെ ഭരണസിരാ കേന്ദ്രമായ കളക്ടറേറ്റ്, ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, റെയിൽവേ സ്റ്റേഷൻ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ കൂട്ടം തമ്പടിക്കുന്ന കാഴ്ചാണ്. നായ്ക്കൾക്കുള്ള പ്രതിരോധ വാക്സിനേഷൻ പ്രക്രിയ പലപ്പോഴും പേരിന് നടത്തി തദ്ദേശ സ്ഥാപനങ്ങൾ കൈകഴുകുന്ന സ്ഥിതിയുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
ഹോട്ട് സ്‌പോട്ടുകൾ 19
# മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ പതിനേഴായിരത്തോളം തെരുവുനായ്ക്കളുണ്ട്
# വിവിധ സെന്ററുകളിൽ നിന്നായി പേവിഷ പ്രതിരോധ വാക്സിൻ നൽകിയിരിക്കുന്നത് ഏഴായിരം നായ്ക്കൾക്കാണ്
# നായ്ക്കൾ അക്രമകാരികളാകുന്ന 19 ഹോട്ട് സ്പോട്ടുകളാണ് ജില്ലയിലുള്ളത്
#തെരുവുനായകളിൽ നിന്ന് മാത്രമല്ല വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷബാധയുണ്ടാകാം
#പൂച്ച, കുറുക്കൻ, അണ്ണാൻ, വവ്വാൽ തുടങ്ങിയവയും രോഗവാഹകരിൽഉൾപ്പെടുന്നു
# ലക്ഷണങ്ങൾ പ്രകടമാവാൻ രണ്ട് മുതൽ മൂന്ന് മാസം വരെ എടുത്തേക്കാം
തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ പ്രക്രിയ തദ്ദേശ സ്ഥാപനങ്ങളിൽ തുടരുന്നുണ്ട്
- ഡോ.സന്തോഷ്, ഡി.ഡി, മൃഗസംരക്ഷണ വകുപ്പ്