photo

ചേർത്തല: പട്ടണക്കാട് ഫ്രണ്ട്സിന്റെ 26-ാംമത് വാർഷികോത്സവം തുടങ്ങി. നാടകോത്സവം, നാടൻപാട്ട്, കലാ–കായിക മത്സരങ്ങൾ,നേത്രപരിശോധന ക്യാമ്പ്,ന്യൂഇയർ കാർണിവൽ എന്നിവ വാർഷികോത്സവത്തിന്റെ ഭാഗമായി നടക്കും. നാടകോത്സവ ഉദ്ഘാടനം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് സുനീഷ് വാരനാട് നിർവഹിച്ചു. ഇന്ന് രാവിലെ 8ന് കായിക–കൗതുക മത്സരങ്ങൾ,ഉച്ചയ്ക്ക് 2ന് കലാമത്സരങ്ങൾ,വൈകിട്ട് 7ന് കൊച്ചിൻ സംഘകലയുടെ നാടകം. 30ന് വൈകിട്ട് 7ന് വടകര വരദ അവതരിപ്പിക്കുന്ന നാടകം. 31ന് രാവിലെ 9 മുതൽ ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ആശുപത്രിയുടെയും കുര്യൻസ് ഒപ്റ്റിക്കൽസിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ്. കടക്കരപ്പള്ളി പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.മെൽവിൻ ഗോൺസാൽവസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കൈകൊട്ടികളി,5ന് ക്വിസ് മത്സരം, രാത്രി 8ന് സിനിമാറ്റിക് ഡാൻസ് മത്സരം,9ന് കോമഡി ഷോ,12ന് ന്യൂഇയർ കാർണിവൽ. ജനുവരി ഒന്നിന് വൈകിട്ട് 6ന് സമ്മാനദാനവും ആദരവും പട്ടണക്കാട് പൊലീസ് ഇൻസ്പെക്ടർ കെ.എസ്.ജയൻ നിർവഹിക്കും. വൈകിട്ട് 7ന് നാടൻ പാട്ട്.