
അമ്പലപ്പുഴ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അനുശോചന സമ്മേളനം സംഘടിപ്പിച്ചു. കെ. പി. സി. സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് റ്റി.എ. ഹാമിദ് അദ്ധ്യക്ഷനായി . അഡ്വ രവീന്ദ്രദാസ്, പി.സാബു, എസ്. സുബാഹു, എം. എച്ച്.വിജയൻ, സി. പ്രദീപ്, എം.വി.രഘു, പി. ഉദയകുമാർ, എ.ആർ. കണ്ണൻ, എസ്. രാധാകൃഷ്ണൻ നായർ,സീനോ വിജയ രാജ്, പി.കെ. മോഹനൻ, വി. ദിൽജിത്, എം. റഫീക്ക്, പി.സി. അനിൽ, എം. സോമൻ പിള്ള എന്നിവർ പ്രസംഗിച്ചു.