ആലപ്പുഴ: ഹോം ഓട്ടമേഷനിലെ ഐ.ഒ.ടി സാദ്ധ്യതകളും ത്രി ഡി ആനിമേഷൻ നിർമ്മാണ സാദ്ധ്യതകളും പരിചയപ്പെടുത്തിക്കണ്ട് ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ 143 യൂണിറ്റുകളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും അനിമേഷൻ പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 80 കുട്ടികൾ ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് ഓൺലൈനായി ക്യാമ്പംഗങ്ങളുമായി ആശയ വിനിമയം നടത്തി. മികച്ച എട്ട് കുട്ടികൾ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കും.