
ചേർത്തല: എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം പി.ടി.എ പ്രസിഡന്റ് പി.സാബു കണ്ണർകാട് ഉദ്ഘാടനം ചെയ്തു. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂൾ മാനേജർ ടി.പ്രസന്നകുമാർ അദ്ധ്യക്ഷനായി. മുരുകൻ പെരക്കൻ,ഷാൻ കരിയിൽ,സഞ്ജു പൊക്കോട്ട്,ലക്ഷ്മി രാജൻ,അനിത,പ്രോഗ്രാം ഓഫീസർ സി.എസ്. ജിഷ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.ഭാഗ്യലിന സ്വാഗതവും വോളണ്ടിയർ ലീഡർ നന്ദന നന്ദിയും പറഞ്ഞു.