
ചേർത്തല: കോളേജ് ഒഫ് എൻജിനിയറിംഗ് ചേർത്തല എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുനല്ലൂർ ഗവ.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അരൂർ എം.എൽ.എ ദലീമ ജോജോ നിർവഹിച്ചു.പ്രോഗ്രാം ഓഫീസർ പ്രൊഫ. പ്രിയകുമാർ ടി.എൻ അദ്ധ്യക്ഷനായി.പി.ടി.എ വൈസ് പ്രസിഡന്റ് എസ്.സജീവ് സംസാരിച്ചു. വോളണ്ടിയർ സെക്രട്ടറിമാരായ ഇ.എസ്.ശ്രുതി സ്വാഗതവും കെവിൻ ബിജു നന്ദിയും പറഞ്ഞു.
ചേർത്തല തെക്ക് പഞ്ചായത്തിലെ വാർഡുകളിലെ കാർബൺ ന്യൂട്രാലിറ്റി സർവേ,വയോജന ഭവന സന്ദർശനം തുടങ്ങി വിവിധയിനം പരിപാടികൾ ക്യാമ്പിനോടനുബന്ധിച്ച് നടത്തി.