ആലപ്പുഴ: ഡോ.മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ ഡി.സി.സിയിൽ ദുഃഖാചരണം നടത്തി. ഡി.സി.സി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, എം.ജെ.ജോബ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ഡി.സുഗതൻ, ഡോ.നെടുമുടി ഹരികുമാർ, സി.പി.എം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസീസ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ഉണ്ണികൃഷ്ണൻ, ഐ.യു.എം.എൽ നിയോജക മണ്ഡലം പ്രസിഡന്റ് കമാൽ എം.മാക്കിയിൽ, കേരള കോൺഗ്രസ് (ജോസഫ്) നേതാവ് സിറിയക് കാവിൽ, ഫോർവേഡ്‌ബ്ലോക്ക് ജില്ലാ പ്രസിഡന്റ് കളത്തിൽ വിജയൻ, മോളി ജേക്കബ്, ബഷീർ കോയാപറമ്പൻ തുടങ്ങിയവർ സംസാരിച്ചു.