bus-stand

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി,​ ലൈംഗിക തൊഴിലാളികളുടെ ഇടനിലക്കാരെ പ്രദേശത്ത് നിന്ന് തുരത്താൻ പൊലീസിന് സാധിച്ചെങ്കിലും, സാമൂഹ്യ വിരുദ്ധരുടെ സാന്നിദ്ധ്യത്തിന് കാര്യമായ കുറവില്ല. അന്യ സംസ്ഥാനക്കാരുൾപ്പടെയുള്ള ലൈംഗിക തൊഴിലാളികളുടെ സാന്നിദ്ധ്യം കാരണം ഇപ്പോഴും ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സ്ത്രീകളടക്കമുള്ളവർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ആഴ്ചകൾക്ക് മുമ്പ് ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, നഗരസഭാ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെട്ടതു പോലെ കെ.എസ്.ആർ.ടി.സി പരിസരത്ത് നിരീക്ഷണ ക്യാമറകൾ വരുന്നതോടെ സാമൂഹ്യ വിരുദ്ധശല്യത്തിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

പരിസരം

തെളിയും

#നഗരസഭയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക

# ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാർ നൽകി

#കെ.എസ്.ആർ.ടി.സി അധികൃതരും അധിക ലൈറ്റുകൾ സ്ഥാപിക്കും

#കെയർ ഫോർ ആലപ്പി സാമ്പത്തിക സഹായം നൽകും

ക്യാമറ സ്ഥാപിക്കേണ്ട സ്‌പോട്ടുകൾ തീരുമാനിച്ചു കഴിഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അവ സ്ഥാപിക്കും

- കെയർ ഫോർ ആലപ്പി അധികൃതർ