ചേർത്തല: നടക്കാവ് റോഡിലെ വ്യാപാരികളുടെ സംഘടനയായ നടക്കാവ് ട്രേഡേഴ്സ് സെന്റർ കുടുംബസംഗമവും പുതുവത്സരാഘോഷവും ഒന്നിന് നടക്കും. വൈകിട്ട് 6ന് ബീനാ ഷോപ്പിംഗ് കോംപ്ലക്സിൽ നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ ഉദ്ഘാടനം ചെയ്യും. നിസരി സൈനുദ്ദീൻ അദ്ധ്യക്ഷനാകും.ചേർത്തല സ്റ്റേഷൻ ഓഫീസർ ജി.അരുൺ മുഖ്യാതിഥിയാകും. എസ്.ഐ പി.കെ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. മുതിർന്ന വ്യാപാരികളെ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സാബുലാൽ ആദരിക്കും.