nmxmm

മുഹമ്മ: മുഹമ്മ തടുത്തുവെളി എസ്.എൻ ഗ്രന്ഥശാല ആന്റ് വായനശാല വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന കായിക മേള ഡി.ഷാജി ഉദ്ഘാടനം ചെയ്തു. പി. കെ. മണിക്കുട്ടൻ അദ്ധ്യക്ഷനായി. ടി.എസ്.ഉദയകുമാർ സ്വാഗതവും എം. പി. ചന്ദ്രബാബു നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു അദ്ധ്യക്ഷയാകും. ഗാനരചയിതാവ് സുധാംശു ഉദ്ഘാടനം ചെയ്യും. 7ന് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന നാടകം രണ്ട് ദിവസം അരങ്ങേറും.