ph

കായംകുളം: കായംകുളം നഗരസഭ 2025 - 26 വാർഷിക പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം കായംകുളം മുനി​സിപ്പൽ ടൗൺഹാളിൽ ചേർന്നു. പ്രതി​പക്ഷം യോഗത്തി​ൽ നി​ന്ന് വി​ട്ടുനി​ന്നു. നഗരസഭ ചെയർപേഴ്സൺ പി. ശശികല യോഗം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ വിവിധ പദ്ധതികൾ ചർച്ച ചെയ്തു. നഗരസഭാ സെക്രട്ടറി സനിൽ ശിവൻ വിഷയാവതരണം നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായാദേവി ,വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കേശുനാഥ്, ഷാമില അനിമോൻ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി.ഹരിലാൽ, കൗൺസിലർമാരായ നാദിർഷാ, ഷെമി മോൾ, അമ്പിളി ഹരികുമാർ, ആർ ബിജു, വിജയശ്രീ, അഖിൽ കുമാർ, സൂര്യ ബിജു , സുകുമാരി, ബിനു അശോകൻ, രഞ്ജിതം, ഷീബ ഷാനവാസ്, റെജി മാവനാൽ നഗരസഭാ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.
വർക്കിംഗ് ഗ്രൂപ്പിൽ നിന്നും പ്രതിപക്ഷം വിട്ടുനിന്നത് ജനങ്ങളോട് വഞ്ചനയാണെന്ന് നരസഭ ചെയർപേഴ്സൺ പറഞ്ഞു.