തുറവൂർ: കുത്തിയതോട് ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ എട്ടാം ദിവസമായ ഇന്ന് രാവിലെ 8.30ന് പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം,10 ന് ശ്രീകണ്ഠേശ്വരം സോമവാര്യരുടെ പ്രഭാഷണം, 11.30 ന് ബോധാനന്ദാശ്രമം ആദ്ധ്യാത്മാനന്ദസ്വാമിയുടെ പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നിന് ശ്രീമന്നാരായണീയ പാരായണം, 2 ന് പട്ടളം മണികണ്ഠൻ നമ്പൂതിരിയുടെ പ്രഭാഷണം, 3.30 ന് ഡോ. വി.കെ.രാമചന്ദ്രൻ നായരുടെ പ്രഭാഷണം, വൈകിട്ട് 5 ന് കൂനംപിള്ളി ശ്രീറാം നമ്പൂതിരിയുടെ പ്രഭാഷണം, 7 ന് തുറവൂർ പി. കൃഷ്ണപ്രിയയുടെ പ്രഭാഷണം,8 ന് തിരുവനന്തപുരം ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം,9 ന് കടക്കരപ്പള്ളി സ്വരഗംഗ അവതരിപ്പിക്കുന്ന ഭക്തിഗാനമേള.