മാരാരിക്കുളം: പാലത്തുങ്കൽ കുടുംബ യോഗത്തിന്റെ വാർഷികം ഇന്ന് രാവിലെ 9.30ന് നെഹ്റു പലത്തിങ്കലിന്റെ വസതിയിൽ നടക്കും. തിരുവാതിരയ്ക്കും പിതൃസ്മരണയ്ക്കും ശേഷം നടക്കുന്ന പൊതുയോഗത്തിൽ രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. നവ വധൂവരൻമാരേയും നവജാത ശിശുക്കളേയും ചടങ്ങിൽ വരവേൽക്കും.തുടർന്ന് വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം. 11ന് ആരോഗ്യം ജീവിത ശൈലിയിലൂടെ എന്ന വിഷയത്തിൽ പി.എസ്.ഹരിദാസ് പ്രഭാഷണം നടത്തും.തുടർന്ന് ഗുരു പ്രഭാഷണം. 12ന് ദന്തശുശ്രൂഷ എന്ന വിഷയത്തിൽ നടക്കുന്ന ആരോഗ്യ സദസിൽ ഡോ.ശ്രീലക്ഷ്മീരാജ് പ്രഭാഷണം നടത്തും. തുടർന്ന് പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ ഡോ.താനി ഷാജിയുടെ പ്രഭാഷണത്തിന് ശേഷം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും.