
ചേർത്തല: ഉഴുവ സർവീസ് സഹകരണ ബാങ്കിന്റെ 32ാമത് വാർഷിക പൊതുയോഗം ഉഴുവ പുതിയകാവ് പാഞ്ചജന്യം ഓഡറ്റോറിയത്തിൽ നടത്തി.
ബാങ്ക് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം 2023–24 വർഷത്തെ വരവ്, ചെലവ് കണക്കുകളും,2025–26 വർഷത്തെ ബഡ്ജറ്റും പാസാക്കി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കാഷ് അവാർഡും വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചവർക്ക് ഉപഹാര സമർപ്പണവും നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് എസ്.അജിതകുമാരി,ഭരണസമിതി അംഗങ്ങളായ എസ്.ശിവൻകുട്ടി,ദിലീപ് അമ്പാടി,കെ.ജെ.കുര്യൻ,വി.എൻ. ബാലചന്ദ്രൻ,സുനിൽകുമാർ,പി.വി.മോഹനൻ,പ്രസന്നകുമാരി,ശോഭന വിജയൻ,ലളിതാ രാമനാഥൻ,ബാങ്ക് സെക്രട്ടറി എസ്.ആർ.രമ്യാദേവി,അസിസ്റ്റന്റ് സെക്രട്ടറി എം.വി.ജോമോൻ,ടി.ടോമി,അരുൺരാജ് എന്നിവർ സംസാരിച്ചു.