
ചേർത്തല: തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിപ്പുറം,പാണാവള്ളി,തൈക്കാട്ടുശേരി എന്നീ പഞ്ചായത്തുകളിലെ 96 അങ്കണവാടികൾക്ക് പാചക ഉപകരണവും, അങ്കണവാടി ജീവനക്കാർക്ക് സമ്മാനങ്ങളും നൽകി. ജില്ലപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു.ബി.വിനോദ്, ഷിൽജ സലിം,പി.ആർ.റോയ്,പി.ആർ.ഹരിക്കുട്ടൻ,കെ.എസ്.ബാബു എന്നിവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി പി.ജിജിമോൾ സ്വാഗതവും അജേഷ്മോൻ നന്ദിയും പറഞ്ഞു.