
മാന്നാർ: ബാലസംഘം മാന്നാർ ഈസ്റ്റ് മേഖല കാർണിവൽ കുട്ടംപേരൂർ കുന്നത്തൂർ യു.പി സ്‌കൂളിൽ നടന്നു. ചലച്ചിത്ര കലാ സംവിധായകനും നടനുമായ രാജീവ് കോവിലകം ഉദ്ഘാടനം ചെയ്തു. ബാലസംഘം മാന്നാർ ഏരിയ സെക്രട്ടറിയും മേഖല പ്രസിഡിന്റുമായ കാർത്തി കൃഷ്ണൻ അദ്ധ്യക്ഷനായി. സംഘാടക സമതി ചെയർപേഴ്സണായ മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി.രത്നകുമാരി ബാലദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ. പ്രസാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.ആർ. ശിവപ്രസാദ്, കെ.എം സഞ്ജുഖാൻ, മുഖ്യരക്ഷാധികാരി റ്റി.എസ് ശ്രീകുമാർ, ഡോ.ഗംഗാദേവി, തങ്കം പി.സേവ്യർ, ബാലസംഘം ഏരിയ കൺവീനർ മധുസൂദനൻ, വിഷ്ണുദേവ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സജുതോമസ് സമ്മാനദാനം നിർവ്വഹിച്ചു. മേഖല സെക്രട്ടറി അനഘ അനിൽ സ്വഗതവും സ്വാഗത സംഘം കൺവീനർ കെ.സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.