
ഹരിപ്പാട് : ജനുവരി 10, 11, 12 തീയതികളിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "ആധുനിക സമൂഹവും സ്ത്രീ പ്രശ്‌നങ്ങളും" എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ് സുജാത അദ്ധ്യക്ഷയായി. സിനിമ ,സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ മുഖ്യപ്രഭാഷണം നടത്തി. വിപ്ലവ ഗായിക പി.കെ മേദിനി മുഖ്യാതിഥിയായി. ജി.രാജമ്മ, രുഗ്മിണി രാജു, പുഷ്പലത മധു, പി.ഓമന, ഷീബ ഓമനക്കുട്ടൻ, സിന്ധുമോഹൻ, ടി.ആർ.വത്സല എന്നിവർ സംസാരിച്ചു.