ആലപ്പുഴ: തുമ്പോളി കലാലയ വായനശാല ആൻഡ് ഗ്രന്ഥശാലയുടെ 48-ാം ഗ്രാമോത്സവം 2025 രണ്ടിന് ആരംഭിച്ച് 12ന് സമാപിക്കും. രണ്ടിന് രാവിലെ 9ന് പതാക ഉയർത്തൽ. വൈകിട്ട് 3ന് തുടിയുണർത്തൽ, 6ന് ഗുരുവന്ദനം ആദരവ് സമ്മേളനവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് ഡി.സജിത്ത് അദ്ധ്യക്ഷത വഹിക്കും. വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിൽ മുഖ്യഅതിഥിയാകും. പുന്നപ്ര ജ്യോതികുമാറിന് പുരസ്കാര സമർപ്പണം നടത്തും. രാത്രി 7.30ന് നാട്ടുകൂട്ടം പാട്ടരങ്ങ്. മറ്റ് ദിവസങ്ങൾ വിവിധ മത്സരങ്ങൾ നടക്കും.