
ചേർത്തല: കോൺഗ്രസ് വയലാർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുക്കണ്ണൻ കവലയിൽ നിന്ന് മൗനജാഥ നടത്തി.തുടർന്ന് നാഗംകുളങ്ങര ജംഗഷനിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി എക്സിക്യൂട്ടീവ് മുൻ അംഗം കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ജെയിംസ് തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.മുരളീധരൻ,ടി.എസ്.ബാഹുലേയൻ,എ.പി.ലാലൻ, കെ.ജി.അജിത്ത്,ജയലേഖ,രാജീവ്,എ.സി.മാത്യു ,കാർത്തികേയൻ,ജോജോ എന്നിവർ പങ്കെടുത്തു. ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൗന ജാഥയും അനുസ്മരണ സമ്മേളനം നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി ആന്റണി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജിമോഹൻ,ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,എ.എസ്.സാബു, ചന്ദ്രബാബു,വി.എസ്.ജബ്ബാർ,ജെയിംസ് കണ്ണാട്ട്,ബിജു കോയിക്കര,സി.ഡി.ശങ്കർ, ബി.ഭാസി,സജി കുര്യാക്കോസ്,തോമസ് തളനാനി,കെ.പി.പ്രകാശ്,എൻ.മധു കുമാർ,വിശ്വംഭരൻ പിള്ള എന്നിവർ സംസാരിച്ചു.