photo


കായംകുളം: മുനിസിപ്പാലിറ്റി ഇറച്ചി മാർക്കറ്റിന് സമീപം മുട്ടം പാലത്തിൽ കാറിന് തീപിടിച്ചു. പുതുവൽ , ഇത്തിക്കത്തറ, ഐ.സി ജേക്കബിന്റെ ഉടമസ്ഥതയിലുള്ള വാഗണർ കാറിനാണ് തീപിടിച്ചത്. വിവരം അറിഞ്ഞ് കായംകുളത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ അവിനാഷ്, ഷിബു ക്രിസ്റ്റഫർ, ഹോം ഗാർഡ് സുനിൽകുമാർ,.ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ രഞ്ജിഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.