
ആലപ്പുഴ: ആലപ്പുഴ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (കാർഡ്ബാങ്ക്) 39ാമത് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.ആർ.ഭഗീരഥൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി. മികച്ച കർഷകരെ ലദരിച്ചു. യോഗത്തിൽ പി.സുരേന്ദ്രൻ, വാഹിദ്, കെ.സോമനാഥപിള്ള, ധ്യാനസുതൻ, വി.എൻ.വിജയുമാർ, പി.കെ.ബൈജു, കെ.എസ്.സുപ്രീയ, പി.എസ്.രാജേശ്വരി, സോഫിയ അഗസ്റ്റിൻ, കുമാരി മീനമ്മ, കെ.പി.സജി, എസ്.ജയ എന്നിവർ സംസാരിച്ചു.