yabbb

ആലപ്പുഴ: ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുശോചന യോഗവും നടത്തി. ഡി.സി.സി മെമ്പർ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അജി കൊടിവീടൻ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് തൻസിൽ നൗഷാദ്, മണ്ഡലം ഭാരവാഹികളായ ബോബൻ മാത്യു, കോയ, ശ്രീകുമാർ, വിൻസന്റ് വട്ടയാൽ, ഷാജി, ശോഭരാജ് തമ്പി,​ ഐ.എൻ.ടി.യു.സി നേതാക്കളായ റിയാസ്, സിബികുതിരപ്പന്തി, പുഷ്‌പൻ, നസീർ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.