ഹരിപ്പാട്: റേഷൻകടയിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി. ആറാട്ടുപുഴ തറയിൽക്കടവ് എ.ആർ.ഡി. 99-ാം നമ്പർ റേഷൻ കടയിൽ നിന്നാണ് പതിനായിരം രൂപ നഷ്ടപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഉടമ ബേബി കട അടച്ചു പോയപ്പോൾ ഷട്ടർ താഴ്ത്തിയതല്ലാതെ താഴിട്ടു പൂട്ടിയിരുന്നില്ല. തിരികെ നാലുമണിയോടെയെത്തി കട തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 20-നു രാത്രി ആറാട്ടുപുഴ കള്ളിക്കാട് പള്ളിക്കടവ് എ.ആർ.ഡി. 103-ാം നമ്പർ റേഷൻ കടയുടെ ജനാല കുത്തിപ്പൊളിച്ചു അകത്തുകയറി എണ്ണായിരം രൂപ അപഹരിച്ചിരുന്നു.