
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 6420-ാം നമ്പർ കപ്പക്കടശാഖാ വിവേകോദയം വനിതാ സംഘവും ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ഉദ്ഘാടനം ചെയ്തു.ശാഖാ ചെയർമാൻ എൻ.പി.വിദ്യാനന്ദൻ, വൈസ് ചെയർമാൻ യതീന്ദ്ര ഘോഷ് പാലാഴി, കൺവീനർ അനീഷ് കെ വാഷിംഗ്ടൺ ,വനിതാ സംഘം സെക്രട്ടറി ജി.ജമിനി തുടങ്ങിയവർ സംസാരിച്ചു.