
അമ്പലപ്പുഴ: മനോനില തെറ്റി നഗരത്തിൽ അലഞ്ഞു നടന്ന യുവാവിനെ പൊലീസ് ശാന്തി ഭവനിൽ എത്തിച്ചു. ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ മനോനില തെറ്റി അക്രമവാസന കാണിച്ച അൻഷാദ് എന്ന യുവാവിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചത്.ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാന്തിഭവനുമായി ബന്ധപ്പെടണമെന്ന് ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 9447403035, 0477 22873 22.