മുതുകുളം: മുതുകുളം തെക്ക് കെ.എ.എം യു.പി സ്‌കൂളിലെ ഒന്ന് മുതൽ ഏഴാം ക്ലാസുവരെ പഠിക്കുന്ന കുട്ടികളുടെ വെള്ളം കുടി മുട്ടിച്ച വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം. വാട്ടർ ചാർജ്ജ് കുടിശിക വരുത്തിയതിന് സ്‌കൂളിലെ മതിൽ ചാടി കടന്ന് വാട്ടർ കണക്ഷൻ കട്ട് ചെയ്ത ഉദ്യോഗസ്ഥ നടപടിയിൽ മുതുകുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.എസ്.സുജിത്ത് ലാൽ പ്രതിഷേധിച്ചു. വാട്ടർ അതോറിട്ടി ഉദോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.എസ്.സുജിത്ത് ലാൽ മന്ത്രി, കളക്ടർ എന്നിവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.