kskjzkks

മുഹമ്മ: മുഹമ്മ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുടുംബശ്രീയുടെ വാർഡ് മഹോത്സവം " വളകിലുക്കം " സിനിമാ താരം റിമാ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ശ്രീജിത്ത് സുകുമാരൻ പുല്ലംമ്പാറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലതീഷ് ബി.ചന്ദ്രൻ ,ഷീലാ ഷാജി ,അജിത്ത് പുല്ലംമ്പാറ എന്നിവർ സംസാരിച്ചു.സമ്മേളനത്തിന് മുന്നോടിയായി വനിതകളുടെ സംസ്ഥാന തല ഫ്യൂഷൻ തിരുവാതിര മത്സരം നടന്നു. ഭദ്രദീപ ബൈജു ശാന്തി നിർവഹിച്ചു.