ആലപ്പുഴ: കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, മുതിർന്നവർ എന്നിവർക്കായി സംഘടിപ്പിച്ച അഖില കേരള വായനാ മത്സരം അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.രതികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിലർ ആർ.ചന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.ഉത്തമൻ സ്വാഗതവും രാജീവ് കുമാർ നന്ദിയും പറഞ്ഞു.